കടുത്ത വേനൽ ചൂടിൽ മനുഷ്യർക്കും, മൃഗങ്ങൾക്കും, സസ്യങ്ങൾക്കും
കുളിരായി വേനൽ മഴ.വേനൽ ചൂട് 40ഡിഗ്രി വരെ ഉയരും എന്ന കാലാവസ്ഥ വകുപ്പിന്റെ ജാഗ്രത നിർദ്ദേശമുള്ള കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ ഇന്നലെയും ഇന്നുമായി ഭൂമിയെ തണുപ്പിക്കാൻ മാത്രം മഴ ലഭിച്ചു. കടുത്ത ജല ക്ഷാമം നേരിടുന്ന മലബാറിലെ ഗ്രാമങ്ങളിൽ കുടിവെള്ളത്തിന്റെ ദൗർലഭ്യം തീർക്കാൻ മഴ തുടരണം. ചാലിയറിന്റെയും, ഇരുവഴഞ്ഞിപ്പുഴയെയും ജലത്തിന് വേണ്ടി ആശ്രയിക്കുന്ന കാരശേരി, കൊടിയത്തൂർ, മാവൂർ, ചാത്തമംഗലം പഞ്ചായത്തികളിൽ ഇപ്പോഴും ശുദ്ധ ജല വിതരണം നടക്കുന്നു. എം വി.ആർ ക്യാൻസർ സെന്റർ അടക്കമുള്ള വൻകിട ആരോഗ്യ സ്ഥാപനങ്ങൾക്കും, വ്യവസായ സ്ഥാപനങ്ങൾക്കും എല്ലാം ഈ രണ്ട് പുഴ തന്നെയാണ് വേനലിലും വർഷത്തിലും ജലം നൽകുന്നത്. പാലക്കാട് അടക്കമുള്ള ജില്ലകളിൽ അതി തീവ്ര ചൂടിൽ വലിയ ആശ്വാസമായി ഇന്നലെ മുതൽ വേനൽ മഴ ലഭിച്ചിട്ടുണ്ട്.ഈ ജില്ലകളിൽ ഉയർന്ന താപ നിലയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
