Flash News

Nattu Media

വെള്ളമില്ല; ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ കേരള വാട്ടർ അതൊരറ്റിയുടെ ഓഫീസ് ഉപരോധിച്ചു

വകുപ്പ് മന്ത്രിയുമായി ചർച്ചക്കൊടുവിലാണ് നാളെ മുതൽ ജല വിതരണം ആരംഭിക്കും എന്നയുറപ്പിന്റെ മേല് ഉപരോധം അവസാനിച്ചത്.



ജല അതൊരറ്റിയുടെ കീഴിൽ 40 വർഷങ്ങൾക്ക് മുൻപ് കൊടിയത്തൂർ ഇരുവഴഞ്ഞി പുഴയുടെ തീരത്ത് നിർമിച്ച കോട്ടമുഴി  കുടിവെള്ള പദ്ധതി തുടക്കത്തിൽ പ്രദേശത്ത് മാത്രമായിരുന്നെങ്കിലും പിന്നീട് പി ടി എം തടായി കുന്നിൽ ജല സംഭരണി സ്ഥാപിച്ച് പഞ്ചായത്തിലെ ഏഴോളം വാർഡുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ള പദ്ധതിയായി മാറുകയായിരുന്നു.


 നിലവിൽ  പമ്പ് ഹൌസിലെ രണ്ടു മോട്ടോറുകൾ കേടു വരുകയും അതിൽ പ്രദേശികമായി ജല വിതരണം ചെയ്യുന്ന മോട്ടോർ കഴിഞ്ഞ ദിവസം നന്നാക്കുകയും പഞ്ചായത്തിലെ വിവിധ ഏരിയകളിലെ പ്രധാന കുടിവെള്ള സ്രോതസ്സായ സംഭരണിയുടെ മോട്ടോർ 
പതിനഞ്ചു ദിവസമായി തകരാറിലായത് മൂലം വാട്ടർ അതോരറ്റിയെ അറിയിക്കുകയും തുടർന്ന് നന്നാക്കുന്നതിന് വേണ്ടി ഒരാഴ്ചത്തേക്ക് കുടിവെ ള്ള വിതരണം തടസ്സപ്പെടുമെന്നും ഉപഭോക്താക്കൾ വേണ്ട നടപടി സ്വീകരിക്കണമെന്നും  വാട്ടർ അതോറിറ്റി കൊടുവള്ളി സെക്ഷൻ അസി.എൻജിനിയർ അറിയിക്കുകയായിരുന്നു .


 എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും വേണ്ട തുടർ നടപടി സ്വീകരിക്കാത്തത്തിൽ പ്രതിഷേധിച്ചാണ്  പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന്റെയും വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂരിന്റെയും നേതൃത്വത്തിൽ വാട്ടർ അതോറിറ്റിയുടെ കൊടുവള്ളി ഓഫിസ് ഉപരോധിച്ചത് .
രാവിലെ കൊടുവള്ളി സെക്ഷൻ വാട്ടർ അതൊരറ്റി അസി.എൻജിനിയറുടെ ഓഫീസ് ഉപരോധിച്ച പഞ്ചായത്ത്‌ പ്രതിനിധികൾ  അസി.എൻജിനിയർ വരുന്നതുവരെ ഉപരോധം തുടരുകയും തുടർന്ന് അന്തിമ ചർച്ച എന്നനിലയിൽ വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂരിന്റെ നേതൃത്വത്തിൽ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ജില്ലാ കളക്ടർ എന്നിവരോട് ഇടപെടുകയും അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിന്റെ ഫലമായി  നാളെ മുതൽ നിലവിലെ മോട്ടോർ അറ്റകുറ്റപ്പണി ചെയ്തോ താത്കാലികമായി പുതിയ മോട്ടോർ വെച്ചോ കുടിവെള്ളം ആരംഭിക്കും എന്ന ഉറപ്പിന്റെ മേലാണ് ഉപരോധം അവസാനിച്ചത് 

മെമ്പർമാരായ കരീം പയങ്കൽ, രതീഷ് കളക്കുടിക്കുന്ന് ,ആയിഷ ചേലപ്പുറം എന്നിവരും സന്നിഹിതരായിരുന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)