Flash News

Nattu Media

പുഞ്ചപ്പാടത്തെ വെള്ളത്തിന് പരിഹാരമായി


ചെറുവാടി
: വേനൽ കടുത്തതോടെ കിണറുകളിൽ കുടിവെള്ളം വറ്റിയത്തോടെ ഏറെ പ്രയാസത്തിലായിരുന്ന കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി, തെനെങ്ങാപറമ്പ്, പൊറ്റമ്മൽ ഭാഗങ്ങളിലെ വീട്ടുകാർക്ക് ആശ്യാസമായി ചെറുവാടി കൊട്ടുപ്പുറത്തെ ചീപ്പ് തുറന്നു.

നെൽ കൃഷിക്ക് വേണ്ടി താത്കാലികമായി അടച്ചിട്ടിരുന്ന  ചെറുവാടി കൊട്ടുപ്പുറം ചീപ്പ് ഉടനടി തുറക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ മാസം അവസാനത്തോട് കൂടി പുഞ്ചപ്പാടത്തെ നെൽ കൃഷികളുടെ കൊയ്ത്എ ല്ലാം പൂർത്തിയാക്കുമെന്നും ഈ മാസം ആദ്യത്തോട് കൂടി വെള്ളം തുറന്നു വിടുമെന്നായിരുന്നു മുന്നേ അറിയിച്ചിരുന്നത്. എന്നാൽ നെല്ല് കൊയ്തിട്ട്ഇ തുവരെയായിട്ടും ചീപ്പ് തുറക്കാൻ അധികാരികൾ മുതിർന്നില്ല എന്നായിരുന്നു നാട്ടുകാരുടെ പരാതി .

 തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ,വാർഡ്മെ മ്പർമാരായ കരീം പയങ്കൽ, രതീഷ് കളക്കടിക്കുന്നത്ത്, കെ ടി ലത്തീഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ന്ചീ പ്പ് തുറക്കുകയായിരുന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)