Flash News

Nattu Media

തിരഞ്ഞെടുപ്പ് രാജ്യത്തിൻ്റെ ആഭ്യന്തര ശത്രുക്കളെ താഴെയിറക്കാൻ : പി.കെ.ശറഫുദ്ദീൻ


കൂളിമാട്
: രാജ്യത്തിൻ്റെ ആഭ്യന്തര ശത്രുക്കളെ താഴെയിറക്കാനാണ് തിരഞ്ഞെടുപ്പെന്ന് പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് 
 പി.കെ. ശറഫുദ്ദീൻ പ്രസ്താവിച്ചു. എം.കെ. രാഘവൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൂളിമാട്ടിൽ നടന്ന യു ഡി എഫ് കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സി.എ. അലി അധ്യക്ഷനായി. ഇ.എം.സി. മൊയ്തീൻ, ടി.വി.ഷാഫി മാസ്റ്റർ, ബ്ലോക്ക് മെമ്പർ എം കെ നദീറ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.എ. റഫീഖ്, ഇ.പി. വത്സല, യുഡിഎഫ് വെള്ളലശ്ശേരി മേഖല ചെയർമാൻ എൻ എം ഹുസൈൻ, കൺവീനർ ടി.കെ. വേലായുധൻ, ട്രഷറർ കുഴിക്കര അബ്ദുറഹ്മാൻ, വി.എ. മജീദ്, കെ.സി. ഇസ്മാലുട്ടി,എം. പി സുരേന്ദ്രൻ , ഇ.എം അഹമ്മദ് കുട്ടി , ഇ. എം. ഫാത്തിമ, ഇ.പി.സജ്ല തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)