പന്നിക്കോട് : വിഷുതലേന്ന് പന്നിക്കോട് അങ്ങാടിയിൽ മദ്യമയക്ക് മരുന്ന് മാഫിയ അഴിഞ്ഞാടി സംഭവത്തിൽ പ്രതിഷേധിച്ച് കൊണ്ട് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ പന്നിക്കോട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംഭവത്തിന്റെ വിവരം അറിയിച്ചിട്ടും മൂന്ന് മണിക്കൂറോളം കഴിഞ്ഞ് വെന്ന പോലീസ് നടപടി ദൗർഭാഗ്യകരമാണെന്നും ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസിന്റെ ഭാഗത്ത് വേണ്ട ഇടപെടലുകൾ വേണമെന്നും രാത്രിക്കാല പട്രോളിംഗ് അടക്കം നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

