സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീൻ ആന്റ് സലഫി സെക്കണ്ടറി മദ്റസയിൽ ഈ വർഷത്തെ 5,7 ക്ലാസിലെ CIER പൊതു പരീക്ഷ കഴിഞ മുഴുവൻ വിദ്യാർത്ഥികളും അവധിക്കാലത്ത് കൂട്ടിനായി പുസ്തകങ്ങൾ ശേഖരിക്കാൻ കേരള ഗ്രന്ഥശാല സംഘത്തിന്റെ അംഗീകാരമുളള സൗത്ത് കൊടിയത്തൂർ സീതീ സാഹിബ് കൾ ചറൽ ലൈബ്രറിയിൽ എത്തി. എല്ലാ ദിവസം വൈകുന്നേരങ്ങളിൽ വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ മാറ്റി പുതിയ പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുളള സൗകര്യo കുട്ടികൾക്ക് ഏറെ സന്തോഷമായി.
ലൈബ്രേറിയൻ കാരാട്ട് മുഹമ്മദ് മാസ്റ്റർ കുട്ടി കൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കൂടാതെ അവ ധിക്കാലത്ത് ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന കുട്ടികൾക്ക് പ്രത്യേക സമ്മാനമുണ്ടായിരികുമെന്നും മുഹമ്മദ് മാസ്റ്റർ പറഞ്ഞു.
Tags:
KODIYATHUR
