Flash News

Nattu Media

സിപിഎം ചിഹ്നം നില നിർത്താൻ വേണ്ടിയാണ് മത്സരിക്കുന്നതെന്നും സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടരി സി.പി. ജോൺ


സി. പി. എമ്മിന് പ്രധാനമന്ത്രിസ്ഥാനവും സ്പീക്കർ സ്ഥാനവും വെച്ചു നീട്ടിയപ്പോൾ നിരസിച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ചരിത്രപരമായ മണ്ഡത്തരമെന്ന് പറഞ്ഞവരെ വരുന്ന തിരഞെടുപ്പിൽ ഇവരെ വിജയിക്കാൻ കേരള ജനത തെയ്യാറല്ലെന്നും ഇവർ ചിഹ്നം നില നിർത്താൻ വേണ്ടിയാണ് മത്സരിക്കുന്നതെന്നും സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടരി സി.പി. ജോൺ പ്രസ്താവിച്ചു. വെള്ളലശ്ശേരിയിൽ കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ എം.പി. അബ്ദുറഹിമാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് ആശയം വികലമാക്കി മുതലാളിത്ത രാഷ്ട്രീയത്തിൻ്റെ വ്യക്താക്കളായി സി.പി.എം. അധ:പതിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സി.എം.പി. ജില്ലാ സെക്രട്ടരി ബാലഗംഗാധരൻ, സെക്രട്ടരി അഷ്റഫ് കായിക്കൽ, ഹമീദ് ടി.എം.എ, അഹമ്മദ് കുട്ടി അരയങ്കോട്, എൻ.എം .ഹുസ്സയിൻ ടി. വേലായുധൻ, എം.കെ. നദീറ , ഇ.പി. അസീസ്, അനിൽ പൊയിൽ, മങ്ങാട്ട് അബ്ദുല്ല, സജീവൻ.പി., ശിവ ശങ്കരൻ യു., നസീമ ടീച്ചർ, ആലി മാസ്റ്റർ, വി.കെ. അബ്ദുല്ല, ഫഹദ് പാഴൂർ പി.പി. ബാലൻ, സക്കീർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)