Flash News

Nattu Media

ഒരാഴ്ചയോളം മോട്ടോർ തകരാറിലായി ജലവിതരണം മുടങ്ങിയ കൊടിയത്തൂർ പമ്പ് ഹൗസിലെ ജലവിതരണത്തിന് ഒടുവിൽ പരിഹാരമായി


നിലവിൽ കൊടിയത്തൂർ - കാരകുറ്റി ഭാഗങ്ങളിൽ ജല വിതരണം ചെയ്യുന്ന മോട്ടോറാണ് നന്നാക്കിയത് 
കൊടിയത്തൂർ: കൊടിയത്തൂർ കോട്ടമുഴി പമ്പ് ഹൌസിലെ മോട്ടോർ തകരാറിലായത് മൂലം
ഒരാഴ്ചയായി കുടിവെള്ളം മുടങ്ങി ദുരിതത്തിലായിരുന്ന ഉപഭോക്താക്കൾക്ക് ഒടുവിൽ ആശ്യാസം. ഉപഭോക്താക്കളുടെ നിരന്തരം സമ്മർദ്ദം മൂലം ജന പ്രതിനിധികൾ ഇടപെട്ട് ഉടനടി പ്രശ്നം പരിഹരിക്കാൻ വേണ്ടി വാട്ടർ അതൊരറ്റിയോട് നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകുന്നേരത്തോട് കൂടി നിലവിലുള്ള മോട്ടോറുകളിൽ നിന്ന്  ഒരു മോട്ടോർ നന്നാക്കുകയും ഇന്ന് വെള്ളം തുറന്നു വിടുകയും ചെയ്തു.

വേനലായതോടെ കിണറുകളും മറ്റു ജലാശയങ്ങളും വറ്റിവരളാൻ തുടങ്ങുന്നതി നിടെയാണ് ഇവിടെ ആയിരങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ജലവിതരണ പദ്ധതിയുടെ പ്രവർത്തനം മുടങ്ങിയത്. ഏഴ് വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. കുടിവെള്ളത്തിന് സ്വന്തമായി ഒരു സ്രോതസ്സ് ഇല്ലാത്ത പലരുടെയും ഏക ആശ്രയം ഈ പമ്പ് ഹൌസിലെ വെള്ളമാണ്.
എന്നാൽ ഒരാഴ്ച ആയിട്ടും വെള്ളം ലഭിക്കാത്തത് കൊണ്ട് ഈ കുടിവെള്ളം ആശ്രയിച്ചിരുന്ന ഒരു ഉപഭോക്താവ് ബന്ധു വീട്ടിലേക്ക് താമസം മാറി പോയതായി നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)