ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നു. വേനലവധിക്കാലത്ത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് സര്‍വീസ്.
മേയ് 9 മുതലാണ് ഇന്‍ഡിഗോ അബുദാബി-കണ്ണൂര്‍ സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും നോണ്‍ സ്‌റ്റോപ്പ് വിമാനങ്ങള്‍ അബുദാബി-കണ്ണൂര്‍ സെക്ടറില്‍ സര്‍വീസ് നടത്തും. കണ്ണൂരില്‍ നിന്ന് അര്‍ധരാത്രി 12.40ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.35ന് അബുദാബിയിലെത്തും. അവിടെ നിന്നും തിരികെ രാവിലെ 3.45ന് പുറപ്പെടുന്ന വിമാനം രാവിലെ 8.40ന് കണ്ണൂരിലെത്തും.
ഈ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഇന്‍ഡിഗോയുടെ എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അബുദാബിയില്‍ ലേക്കുള്ള പ്രതിവാര സര്‍വീസുകള്‍ 56 ആകും. ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര, വ്യാപാരം, ടൂറിസം എന്നിവയെ ഈ സര്‍വീസുകൾ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags:
GULF
