Flash News

Nattu Media

ഗ്രീൻഫീൽഡിൽ ടോൾ കൊള്ളക്ക് അണിയറ നീക്കം,പ്രതിഷേധവുമായി പൗരസമിതി പ്രവർത്തകർ


പാലക്കാട് കോഴിക്കോട് അതിവേഗ ഹരിത പാതയിൽ 14 ഓളം ടോൾ ബൂത്തുകൾ സ്ഥാപിച്ചു പൊതുജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കമാണു നടക്കുന്നതെന്ന് NHAI ഉദ്യോഗസ്ഥരുടെ നടപടികളിൽ ജനങ്ങൾക്കാശങ്കയുണ്ട്. 121 കിലോമീറ്ററിൽ 14 ടോൾ ബുത്തുകൾ സ്ഥാപിച്ചു ടോൾ പിരിക്കുകയാണെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ ചൂഷണ പാതകളിലൊന്നാകും നിർദിഷ്ട റോഡ് .ദീർഘ ദൂര യാത്രാവാഹനങ്ങൾ പൂർണ്ണമായും ടോൾ പരിധിയിൽ വരികയും ഹസ്ര ദൂര വാഹനങ്ങളെ കഴിയാവുന്നത്ര ടോളിൽ നിന്നൊഴിവാകാനാകുന്ന രീതിയിലായിരുന്നു നേരത്തെ ടോൾ ബൂത്തുകൾ ക്രമീകരിച്ചിരുന്നത്.

 നിലവിൽ ഫാസ്ടാഗ് ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്രയും ടോൾ ബൂത്തുകൾ ദൈനം ദിന ജീവിതത്തിൽ റോഡുപയോഗിക്കുന്ന സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് .  NHAI മന്ത്രാലയത്തിൽ ശക്തമായ ഇടപെടലുകൾ പാർലിമെന്റ് മെമ്പർ മാർ നടത്തിയാൽ മാത്രമേ ഈ ടോൾ കൊള്ളയിൽ നിന്ന് മോചനം ലഭിക്കുകയുള്ളൂ .     വാഴയൂർ പെരുമണ്ണ പാലത്തിന്ന് വേണ്ടി ശ്രമിച്ചിരുന്ന മുൻ വാഴയൂർ പൗരസമിതി പ്രവർത്തകർ ഈ പദ്ധതിയെ കൃത്യമായി നിരീക്ഷിച്ചുവരുന്നതിൽ നിന്നും വ്യക്തമാകുന്ന ഒരു കാര്യം മൂന്ന് മണ്ഡലങ്ങളിലെയും പാർലിമെന്റ് മെമ്പർമാരുടെ സമയോജിതമായ ഇടപെടലുകളുടെ അഭാവം പലയിടത്തും വ്യക്തമായി കാണാവുന്നതാണ്.                 ചാലിയാർ പുഴക്ക് കുറുകെ പെരുമണ്ണ വാഴയൂർ പഞ്ചായത്തുകൾക്കിടയിൽ സ്ഥാപിക്കാൻ പോകുന്ന പാലം ഇരട്ടപ്പാലമായി ഡിസൈൻ ചെയ്യാനും രാഷ്ട്രീയ ഇടപെടലുകൾ വഴി സാദ്ധ്യമാകുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ദരുടെ അഭിപ്രായം .                    ദീർഘവീക്ഷണത്തോടെയുള്ള പുത്തൻ ആശയങ്ങൾ വേണ്ടപ്പെട്ടവരുടെ തലയിലുദിക്കാൻ സമയം വൈകുന്നത് മൂലം സമാന പദ്ധതികൾ കൂടുതൽ പൊതുജനാപകാര പ്രദമാക്കാൻ സാധിക്കുന്നില്ല.  പാലക്കാട് , മലപ്പുറം . കോഴിക്കോട് പാർലിമെന്റ് മെമ്പർ മാർ ഒറ്റക്കെട്ടായി ഈ വിഷയത്തിന്റെ ഗൗരവം ശ്രദ്ധിക്കുമെന്ന് പൊതുജനം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. .                 നിലമേറ്റെടുക്കലിന്റെ നഷ്ടപരിഹാര തുക വിതരണത്തിൽ സംഭവിച്ച ഗൃരുതരമായ അപാകതകൾ ഒരു പരിധിവരെ ബന്ധപ്പെട്ടവരുടെ കഥാസമയ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ പരിഹൃതമാകുന്ന വയായിരുന്നു എന്നും വ്യക്തമാകുന്നു എന്ന്   മുൻ വാഴയൂർ പഞ്ചായത്ത്‌ പൗരസമിതി  കൺവീനർ  കെ.സി. അബ്ദുൽ ലത്തീഫ് പറഞ്ഞു  

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)