ഐ എസ് എം സംസ്ഥാന സമിതി നടത്തുന്ന വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഭാഗമായി ഖുർആൻ പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. ഐ എസ് എം കൂളിമാട് യൂണിറ്റ് സംഘടിപ്പിച്ച സംഗമം ഇഖ്ബാൽ സുല്ലമി (സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദമ്മാം) ഉദ്ഘാടനം ചെയ്തു.
വെളിച്ചം പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. ടി അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു.യൂനുസ് ചിററാരിപിലാക്കൽ, കെ സുലൈമാൻ, കെ സി ലുഖ്മാൻ, എ സാദിഖലി, പി എ ജദീർ എന്നിവർ സംസാരിച്ചു.
