Flash News

Nattu Media

തിരഞ്ഞെടുപ്പ് ജനങ്ങളും മോദിയും തമ്മിലുള്ള പോരാട്ടം : ഡോ. എം. കെ. മുനീർ


കെട്ടാങ്ങൽ
: ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏകാധിപത്യ ഭരണവുമായി മുന്നോട്ടു പോകുന്ന മോദിയും ജനാധിപത്യ വിശ്വാസികളായ ജനങ്ങളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ.  എം കെ മുനീർ എംഎൽഎ അഭിപ്രായപ്പെട്ടു. ചാത്തമംഗലം പഞ്ചായത്ത് യുഡിഎഫ്  റാലിയോടനുബന്ധിച്ച് കെട്ടാങ്ങലിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ. പി.ഹമീദ് മാസ്റ്റർ അധ്യക്ഷതവഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറി കെ പി നൗഷാദ് അലി മുഖ്യപ്രഭാഷണം നടത്തി.ടി. കെ. വേലായുധൻ സ്വാഗതം പറഞ്ഞു. കെ എ ഖാദർ മാസ്റ്റർ,ദിനേശ് പെരുമണ്ണ, കെ മൂസ മൗലവി, എൻ പി ഹംസ മാസ്റ്റർ, ഈ എം ജയപ്രകാശ്,ടി. കെ.  സുധാകരൻ,എൻ എം ഹുസൈൻ, ഷെരീഫ് മലയമ്മ,അരവിന്ദൻ നെച്ചൂളി,ജ്യോതി ടീച്ചർ, ഒ. ഹുസൈൻ, അഹമ്മദ് കുട്ടി അരയങ്കോട് തുടങ്ങിയവർ സംസാരിച്ചു.റാലിക്ക് കുഞ്ഞിമരക്കാർ മലയമ്മ, ഹഖീം കളൻതോട്,ജബ്ബാർ മലയമ്മ, ബൈജു ടി,സിറാജ് മാസ്റ്റർ, ഫാസിൽ കളൻ തോട്, ഷമീർ പാഴൂർ, മൊയ്തു പീടികക്കണ്ടി, പി.ടി.എ റഹ്മാൻ, സിദ്ധീഖ് ഈസ്റ്റ് മലയമ്മ  ,ഹമീദ് മലയമ്മ, റഊഫ് എം ടി.സുരേഷ് ബാബു,  കൊളോച്ചാലിൽ,റഫീഖ് പുള്ളാവൂർ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)