Flash News

Nattu Media

മാവൂരിൽ വളർത്തു പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു


മാവൂർ
: മാവൂരിനടുത്ത് പനങ്ങോട് വളർത്തു പോത്തിൻ്റെ അക്രമണത്തിൽ വയോധികൻ മരണപ്പെട്ടു. പനങ്ങോട് താമസിക്കുന്ന അരയങ്കോട് പള്ളിക്കണ്ടി അസൈൻ (75) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം പനങ്ങോട്- മുണ്ടനട റോഡിലാണ് സംഭവം.  പോത്തിനെ വയലിൽ നിന്നും അഴിച്ചു കൊണ്ടുവരുന്നതിനിടെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസൈനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)