മുക്കം: വളരാം പറക്കാം ചുവട് പിഴക്കാതെഎന്ന ക്യാപ ഷനിൽഈ വർഷം എസ്.എസ്.എൽ. സി പരീക്ഷ എഴുതിയ വിദ്യാർത്ഥിനികൾക്ക് വേണ്ടി ചേന്ദമംഗല്ലൂർ ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന റസിഡൻഷ്യൽ സഹവാസ ക്യാമ്പ് തുടക്കമായി. പ്രമുഖ കരിയർ ട്രൈനിയും അധ്യാപികയുമായ എം.ടി ഫരീദ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.
മന:ശാസ്ത്രം, ചരിത്രം, ഖുർആൻ, ഹദീസ് പഠനം, വ്യക്തിത്വ വിക സനം, കരിയർ, കർമാനുഷ്ഠാനങ്ങൾ, തൊഴിൽ പരിശീലനം, ആദർശം, പ്രീ മാരിറ്റൽ ക്ലാസുകൾ തുടങ്ങി വൈവിധ്യമാർന്ന 40 ഓളം സെഷനുകളിൽ പ്രമുഖർ പണ്ഡിതർ നേതൃത്വം നൽകും.
തെരഞ്ഞെടുക്കപ്പെട്ട 50 ഓളം വിദ്യാർത്ഥിനികളാണ് മോറൽ ഹട്ടിൽ പങ്കെടുക്കുന്നത്.
മുജാഹിദ് വനിതാ വിഭാഗമായ മുക്കം മണ്ഡലം ഐ.ജി.എം. ഉം എം.ജി.എം സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ സാജിദ ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. സുൽഫിക്കർ സുല്ലമി, ഷൈജൽ കക്കാട്, അജ്മൽശിഹാദ് കൂളിമാട്, കെ.പി അഹമദ് കുട്ടി ഹാജി, പി.സി. അബ്ദുറഹിമാൻ, നസീർ ചെറുവാടി, ശർജീന, മുഫീദ ഫെമി എന്നിവർ പ്രസംഗിച്ചു


