Flash News

Nattu Media

പ്രവാസി റിവ്യൂ മാഗസിന്‍ 11ാം വാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു


കോഴിക്കോട്
: പ്രവാസി റിവ്യൂ മാഗസിന്‍ 11ാം വാര്‍ഷികാഘോഷ ലോഗോ പ്രശസ്ത സാഹിത്യ കാരന്‍ യുകെ കുമാരന്‍ ദര്‍ശനം സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി പ്രസിഡന്റ് എംഎ ജോണ്‍സന് നല്‍കി പ്രകാശനം ചെയ്തു. പ്രവാസി റിവ്യു, പീപ്പിള്‍സ് റിവ്യു ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ഉസ്മാന്‍ ഒഞ്ചിയം, ഓര്‍ഗനൈസേഷന്‍ ഓഫ് സ്മോള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് രാമദാസ് വേങ്ങേരി, ആള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന.സെക്രട്ടറി ആര്‍ ജയന്ത് കുമാര്‍, എഴുത്തുകാരായ സരസ്വതി ബിജു, രാജന്‍ മാണിയാടത്ത് ആശംസകള്‍ നേര്‍ന്നു. പീപ്പിള്‍സ് റിവ്യൂ ജനറല്‍ മാനേജര്‍ പി.കെ ജയചന്ദ്രന്‍ സ്വാഗതവും മാനേജര്‍ വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)