Flash News

Nattu Media

മണാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 616.5 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ


മുക്കം: മണാശ്ശേരിയിൽ വന്‍ മയക്കുമരുന്ന് വേട്ട. 616.5 ഗ്രാം എംഡിഎംഎ യുമായി അഞ്ചുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന താമരശ്ശേരി, പുതുപ്പാടി സ്വദേശികളാണ് എക്‌സൈസിന്റെ പിടിയിലായത്. കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക നീക്കത്തിലാണ് പ്രതികളെ പിടികൂടിയത് 

താമരശ്ശേരി തച്ചംപൊയിൽ വെളുപ്പാൻ ചാലിൽ മുബഷിർ(24)പുതുപ്പാടി വെസ്റ്റ് കൈതപ്പോയിൽ പുഴങ്കുന്നുമ്മൽ ആഷിക് - (34) മയക്കുമരുന്ന് കടത്തിയ KL. 57U 3650 സ്കൂട്ടർ 72500രൂപയും രണ്ട് മൊബൈല്‍ ഫോണും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.
ഇവരിൽ നിന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മണാശ്ശേരിയിലെ വാടകറൂമീൽ  നിന്ന് താമരശ്ശേരി ചുടലമുക്ക് അരേറ്റകുന്നുമ്മൽ ഹബീബ് റഹ്മാന്‍ (23)എളേറ്റിൽ വട്ടോളി കരിമ്പാപോയിൽ ഫായിസ് മുഹമ്മദ് (27)ചേളന്നൂർ പള്ളിയാറപോയിൽ ജാഫർ സാദിഖ് (28)പിടികൂടി.
ഇവരിൽ നിന്ന് 43ഗ്രാം എംഡിഎംഎയും 12500രൂപയും പിടിച്ചെടുത്തു.

എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗം ഷിജുമോൻ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പിടികൂടിയത്.
പ്രതികളെ ചോദ്യം ചെയ്തു വരികയാണ് ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാകും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)