സംസ്ഥാന തലത്തിൽ തന്നെ മികച്ച വിജയം ലഭിക്കാൻ പരിശ്രമിച്ച അധ്യാപകരെ പി ടി എ കമ്മിറ്റി ആദരിച്ചു. അധ്യാപകർക്കുള്ള സ്നേഹോപഹാരം പി ടി എ പ്രസിഡണ്ട് എസ് എ നാസർ ഹെഡ്മാസ്റ്റർ ജി സുധീറിന് കൈമാറി. 877 കുട്ടികളെ പരീക്ഷക്കിരുത്തി നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളിൽ നിന്ന് 210 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി, ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷഴെയുതിയ കലാലയമാണ് കൊടിയത്തൂർ പി ടി എം ഹയർ സെക്കണ്ടറി സ്കൂൾ. എസ് എം സി ചെയർമാൻ ഷാബൂസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് ഫസൽ ബാബു സി, അമ്പലക്കണ്ടി ശരീഫ്, മുഹമ്മദലി പുതിയോട്ടിൽ,ഷഹല ജെബി,സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, സംസാരിച്ചു.
