Flash News

Nattu Media

പെൺകുട്ടികൾക്കായി സൗജന്യ പ്രൊഫഷണൽ അക്കൗണ്ടിംഗ് പരിശീലനവുമായി നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ


മുക്കം
:  നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കൊമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി പെൺകുട്ടികൾക്കായുള്ള പ്രൊഫഷണൽ അക്കൗണ്ടിംഗ് പരിശീലന പദ്ധതിക്ക് തുടക്കമായി. മുക്കത്തെ പ്രമുഖ അക്കൗണ്ടിംഗ് പരിശീലന സ്ഥാപനമായ എ.പി.എ യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ  ഹയർ സെക്കണ്ടറി കൊമേഴ്സ് ക്ലാസ്സിൽ പ്രവേശനം നേടുന്ന മുഴുവൻ പെൺകുട്ടികൾക്കും സൗജന്യമായി നൂറ് മണിക്കൂർ പരിശീലനം നൽകുന്നതാണ് പദ്ധതി. നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം.കെ ഹസീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് എൻ.ഐ.ടി സ്കൂൾ ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസർ ഡോ. മുഹമ്മദ് ഷാഫി ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് റിയാസ് ചാലിൽ , എ.പി. സ്വാബിർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)