Flash News

Nattu Media

കുളിക്കാനിറങ്ങിയ കുട്ടികളെ നീർനായ കടിച്ചു


വെസ്റ്റ് കൊടിയത്തൂർ :
പുതിയോട്ടിൽ കടവ് തൂക്ക് പാലത്തിന് താഴെ   കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾക്ക്  ഇന്ന് വൈകുന്നേരം  നീർനായയുടെ കടിയേറ്റു.

ഹാദി ഹസൻ  കലങ്ങോട്ട്,
അബ്ദുൽ ഹാദി ആശാരിക്കണ്ടി ,
മുഹമ്മദ് ഷാദിൻ ചുങ്കത്ത് , എന്നിവർക്കാണ്  കടിയേറ്റത് .
മൂന്ന് പേരെയും   മെഡിക്കൽ കോളേജിലേക്ക്   ചികിൽസക്കായി  കൊണ്ട്  പോയിട്ടുണ്ട് . ഇതിന് മുമ്പും പ്രദേശത്തെ പലർക്കും നീർനായയിൽ നിന്നും ആക്രമം നേരിടേണ്ടി വന്നിട്ടുണ്ട് ഇതിന് പരിഹാരം കാണാൻ ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചെങ്കിലും ഇത് വരെ കാര്യമായ നടപടികൾ ഒന്നും കണ്ടില്ല. വേനൽ ശക്തമായ സ്ഥിതിക്ക് പലർക്കും കുളിക്കാനും മറ്റും പുഴയെ ആശ്രയിക്കേണ്ടതിനാൽ ഇതിനോരു പരിഹാരം ഉടനെ കാണണമെന്ന് നാട്ടിലെ കൂട്ടായിമയായ 'തണൽ ' ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)