വാർഡ് 5 കെട്ടാങ്ങൽ കുടുംബശ്രീ യുടെ ആഭിമുഖ്യത്തിൽ നടന്ന ഫുഡ് ഫെസ്റ്റ് നടത്തി. വാർഡ് CDS മെമ്പർ ജാസ്മിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചത്തമഗലം കുടുംബശ്രീ ചെയർപേഴ്സൺ എൻ.പി കമല മുഖ്യാതിഥിയായി ഫുഡ് ഫെസ്റ്റിനെ കുറിച്ചും കുടുംബശ്രീ സംവിധാനങ്ങളെ കുറിച്ചും ചെയർ പേഴ്സൺ ക്ലാസ് എടുത്തു.അക്കൗണ്ടന്റ് ഫൗസിയ വിവിധ വാർഡുകളിലെ സി.ഡി.എസ് മെമ്പർമാർ വാർഡിലെ വിവിധ കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാടൻ തനിമ നിലനിർത്തുന്ന വിഭവങ്ങൾ,ചക്കക്കുരു പായസം വിവിധതരം മില്ലറ്റ് ഉൽപ്പന്നങ്ങൾ, വിവിധ തരം പലഹാരങ്ങൾ തുടങ്ങിയവ ഫുഡ് ഫെസ്റ്റിൽ വിവിധ കുടുംബശ്രീ യൂണിറ്റുകൾ കൊണ്ടുവന്നു ,വാർഡ്എ.ഡി.എസ് ഭാരവാഹികളായ നസീമ പിലാശ്ശേരി, രേഖാ മാധവൻ, ഹലീമ ടീച്ചർ, മീര ,സൈഫുന്നീസ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
Tags:
CHATHAMANGALAM
