Flash News

Nattu Media

മാപ്പിളപ്പാട്ട് : ജാഫർ പാഴൂരിന് ഒന്നാം സ്ഥാനം


കൂളിമാട്
: മുറ്റത്തെ മുല്ല മ്യൂസിക്കൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് നടത്തിയ മാപ്പിളപ്പാട്ട് ആലാപന മത്സരത്തിൽ ഒന്നാം സ്ഥാനം ജാഫർ പാഴൂരിന് ലഭിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതിലധികം ഗായകർ മാറ്റുരച്ച മത്സരത്തിലാണ് ജാഫറിന് നേട്ടം ലഭിച്ചത്. സ്വരമാധുര്യം കൊണ്ടനുഗ്രഹീതനായ ഈ ഗായകൻ വിദേശത്തും ജില്ലയ്ക്കകത്തും പുറത്തും നിരവധി വേദികളിൽ പാടിയിട്ടുണ്ട്. പരേതരായ കുറുമ്പറമ്മൽ മമ്മദ് -നഫീസ ദമ്പതികളുടെ പുത്രനാണ്.ജാഫറിനെ കൂളിമാട് സർഗവേദി അഭിനന്ദിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)