Flash News

Nattu Media

എംബിബിഎസ് ഫസ്റ്റ് ക്ലാസ്സോടു കൂടി പൂർത്തിയാക്കിയ റാനിഷ ഫാത്തിമ, റിൻഷ ആമിന എന്നിവരെ ആദരിച്ചു


പാഴൂർ
: ഒരു വീട്ടിൽ നിന്ന് രണ്ടു ഡോക്ടർമാർ ഒരേ ദിവസം എംബിബിഎസ് ഫസ്റ്റ് ക്ലാസ്സോടു കൂടി പൂർത്തിയാക്കിയ റാനിഷ ഫാത്തിമ, റിൻഷ ആമിന എന്നിവരെ കാരശേരി ബാങ്ക്  ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ വീട്ടിലെത്തി ആദരിച്ചു.കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ട് ഷഹീർ പാഴൂർ, കണ്ടൻ പട്ടർചോല, PP ഉണ്ണിമോഴി, എം.കെ സാലി, നൗഷാദ് എന്നിവർ പങ്കെടുത്തു.
  പാഴൂർ മൂശാരിക്കണ്ടി അബ്ദുറഹ്മാൻ്റെ മക്കളാണ്
  എംബിബിഎസ് പഠനം പൂർത്തിയാക്കിയത്.റിൻഷ തൃശ്ശൂർ മെഡിക്കൽ കോളേജിലും റാനിഷ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നുമാണ്. റിൻഷയും റാനിഷയും ഇരട്ട സഹോദരിമാരാണ്. മാവൂർ മഹ്‌ളറ പബ്ലിക് സ്കൂളിലും ചേന്നമംഗല്ലൂർ ഹൈസ്കൂളിലുമായാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)