Flash News

Nattu Media

വെല്‍ഫെയര്‍ പാര്‍ട്ടി മാട്ടുമുറി യൂണിറ്റിന്റെ അനുമോദന ചടങ്ങ് നവ്യാനുഭവമായി


മാട്ടുമുറി
: വെല്‍ഫെയര്‍ പാര്‍ട്ടി മാട്ടുമുറി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാട്ടുമുറി, കട്ടിരിച്ചാല്‍ പ്രദേശങ്ങളിലെ പ്‌ളസ്ടു, എസ്.എസ്.ല്‍.സി, എന്‍.എം.എം.എസ് വിജയികളായ മുപ്പതോളം വിദ്യാര്‍ഥികളെ ആദരിച്ചു. ആദരിക്കല്‍ ചടങ്ങ് പ്രദേശവാസികള്‍ക്ക് നവ്യാനുഭവമായി. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗവും കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ കറുത്തപറമ്പ് വാര്‍ഡ് മെമ്പറുമായ ഷാഹിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.


 സാമൂഹ്യ പുരോഗതി ലക്ഷ്യം വെക്കുന്ന വിദ്യാഭ്യാസം കാലഘട്ടത്തിന്റെ തേട്ടമാണെന്നും യുവതലമുറ തങ്ങളുടെയും കുടുംബത്തിന്റെയും മാത്രമാകാതെ സാമൂഹിക ഇടപെടലുകളിലും സജീവമാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡണ്ട് ശ്രീജ മാട്ടുമുറി അധ്യക്ഷത വഹിച്ചു. കെ.ടി.ഹമീദ്, അശ്‌റഫ് മൗലവി, ഇ.എന്‍. നദീറ, സാലിം ജീറോഡ്, ജ്യോതി ബസു, ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം പ്രമിത, സജീഷ് മാട്ടുമുറി, റഫീഖ് കുറ്റിയോട്ട്, കെ.ടി മജീദ് മാസ്റ്റര്‍, നൗഷാദ് എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)