Flash News

Nattu Media

എടവണ്ണപ്പാറ ഗ്ലാഡിസ് ജി- കാമ്പസ് ലോഗോ പ്രകാശനം ചെയ്തു


എടവണ്ണപ്പാറ
: ജലാലിയ്യ ക്യാമ്പസിൽ ആരംഭിക്കുന്ന ഗ്ലാഡിസ് ജി- ക്യാമ്പസ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ലോകോ പ്രകാശനം സയ്യിദ് മുഹമ്മദ്‌ തുറാബ് അസ്സഖാഫി  നിർവ്വഹിച്ചു .ജലാലിയ്യ മാനേജർ സി.എം മൗലവി അധ്യക്ഷം വഹിച്ചു. സെക്രട്ടറി സി. ബഷീർ മാസ്റ്റർ  കാസ്പോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഇർഷാദ് സൈനി, അഡ്മിനിസ്ട്രേറ്റർ മാസിൻ പി ടി,അക്കാദമിക് കോർഡിനേറ്റർ മുസ്‌ലിഹ് സിദ്ദീഖി സംബന്ധിച്ചു.

SSLC കഴിഞ്ഞ പെൺകുട്ടികൾക്ക്  ധാർമികാന്തരീക്ഷത്തിൽ ഹയർസെക്കണ്ടറി പഠനത്തിന് അവസരമൊരുക്കുകയാണ് ഗ്ലാഡിസ്. 

ഹ്യുമാനിറ്റിസ്, കൊമേഴ്‌സ് ബാച്ചുകളാണ് ഈ വർഷം ആരംഭിക്കുന്നത്.  PSC കോച്ചിംഗ്, മോറൽ എഡ്യൂക്കേഷൻ , 
CA ഫൌണ്ടേഷൻ, സിവിൽ സർവ്വീസ് ഓറിയൻ്റേഷൻ തുടങ്ങിയവയോട് കൂടിയ അതി നൂതന പാഠ്യ പദ്ധതിയാണ് ഗ്ലാഡിസ് വിഭാവനം ചെയ്യുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)