Flash News

Nattu Media

ജന ജാഗ്രത സമിതി യോഗം ചേർന്നു


മുക്കം:
കേരള സർക്കാരിൻറെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ വർഷാരംഭത്തിന് മുന്നോടിയായി സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ജന ജാഗ്രത സമിതി യോഗം ചേർന്നു.  
പരിപാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ് എ. നാസർ അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ്, മുക്കം പോലീസ് സബ് ഇൻസ്പെക്ടർ പ്രദീപ്, പി.ടി.എവൈസ് പ്രസിഡണ്ട് സി. ഫസൽ ബാബു, എം.പി.ടി.എ പ്രസിഡൻറ് ഉമ്മാച്ചക്കുട്ടി,ഓട്ടോ തൊഴിലാളി പ്രതിനിധി നാസർ കൊളായി ,
ജാഗ്രത സമിതി കൺവീനർ ജംഷീദ, സി.പി. ഒമാരായ സലീം കോളായി, ആത്തിക, എന്നിവർ സംസാരിച്ചു
വിദ്യാർത്ഥി പ്രതിനിധികളും അധ്യാപകരും പി.ടി.എ എസ്. പി. സി അംഗങ്ങളും, എക്സൈസ്, ആരോഗ്യം, പോലീസ്, വകുപ്പുകളിലെ ഉദ്യോഗസ്ഥരും, മോട്ടോർ തൊഴിലാളികൾ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)