വാഴക്കാട് മണ്ഡലം 14 ,15 (കണ്ണത്തുംപാറ, ചെറുവായൂർ) വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ എസ്.എസ്.എൽസി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദന ചടങ്ങും, പുസ്തകവിതരണവും, മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.
യൂത്ത് -കോൺഗ്രസ് സംസ്ഥാന മുൻ വൈസ് പ്രസിഡണ്ടും കെ.പി.സി.സി മെമ്പറുമായ റിയാസ് മുക്കോളി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.പുസ്തകങ്ങൾ റിയാസ് മുക്കോളിയിൽ നിന്ന് ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് എ.സി. മുനീർ ബാബു വിതരണത്തിനായ് ഏറ്റുവാങ്ങി.
വാർഡ് കോൺഗ്രസ് പ്രസിഡണ്ട് നിയാസ് ചെറുവായൂർ അധ്യക്ഷ വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ജൈസൽ എളമരം മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ. എം. എ റഹ്മാൻ മുഖ്യാതിഥിയായി. ഹംസത്തലി വാഴക്കാട് മോട്ടിവേഷൻ ക്ലാസ് എടുത്തു.
വാർഡ് കോൺഗ്രസ് പ്രസിഡണ്ട് ചെറിയാപ്പു ചെറുവായൂർ സ്വാഗതവും, ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആഷിഫ് ചെറുവായൂർ നന്ദിയും പറഞ്ഞു.
മഹിളാ കോൺഗ്രസ് ജില്ല ജന: സെക്രട്ടറി ആലുങ്ങൽ ആമിന, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മുസ്തഫ വാഴക്കാട്, എ സി പത്മാവതി, ഇ.ടി. അബു, OlCC ജിദ്ധ മലപ്പുറം ജില്ല ജന: സെക്രട്ടറി അൻസർ വാഴക്കാട്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുനിൽകുമാർ, വൈസ് പ്രസിഡണ്ട് വി പി സഫ്വാൻ , ഗ്ലോബൽ OlCC ഭാരവാഹി ഇ.ടി. സമാൻ, ജവഹർ ബാൽ മഞ്ച് പഞ്ചായത്ത് കോ- ഓഡിനേറ്റർ ഹുസൈൻ കുട്ടി ചെറുവായൂർ, ബൂത്ത് കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് സുരേഷ് തിരുവാലൂർ, എന്നിവർ സംസാരിച്ചു.
Tags:
VAZHAKKAD

