Flash News

Nattu Media

ഓർമ്മ തണലിൽ ഒത്തിരി നേരം ' - ചാലിയപ്പുറം സ്കൂളിലെ അധ്യാപക വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി


എടവണ്ണപ്പാറ
; ചാലിയപ്രം ഗവൺമെൻറ് ഹൈസ്കൂൾ 
116 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ്വ അധ്യാപക- പൂർവ്വ വിദ്യാർത്ഥി സംഗമം, പിന്നിട്ട പതിറ്റാണ്ടുകളുടെ ഗുരുശിഷ്യബന്ധം
പുനർസ്മരിച്ച  വികാരഭരിതമായ 
മണിക്കൂറുകൾക്കാണ്  
സാക്ഷ്യം വഹിച്ചത്.

ഗതകാല വിദ്യാലയ സ്മരണകൾ പങ്കുവെച്ച
പരിപാടിയിൽ 
മുൻ വിദ്യാർത്ഥിയും അധ്യാപകനുമായിരുന്ന റഹ്മാൻമധുര ക്കുഴി പഠന സേവനകാല അനുഭവങ്ങൾക്ക് തുടക്കം കുറിച്ചു. 
ടി കെ അബ്ദുറഹിമാൻ മാസ്റ്റർ പികെ ബാലഗോപാലൻ മാസ്റ്റർ, എൻ അബ്ദുറഹിമാൻ, ഡോ: അബ്ദുൽ ഹമീദ്, ഡോ; എ കെ അബ്ദുൽ ഗഫൂർ,  മുഹമ്മദ് അലി , അബ്ദു ചീടിക്കുഴി, അബ്ദുറഊഫ് , പി അഷ്റഫ്, ബി പി ബഷീർ , കെ കമറുന്നിസ, അബു കൂളിമാട് , ഇ എൻ സുധാകരൻ, അഹമ്മദ് , ആർ പി ഹാരിസ്, കരീം എളമരം, ലത്തീഫ് , ശ്രീവല്ലി, റംല, സക്കീന, ഷീല, ലിജിന, എൻ രാമചന്ദ്രൻ,  പി വിരാൻകുട്ടി, ഇക്ബാൽ, ജാനകി, സുരേഷ് ബാബു, അബുല്ലൈസ് , അബൂബക്കർ, വിജയൻ, സലാം, രാകേഷ്, ഫൽഗുണൻ തുടങ്ങി നിരവധി പേർ സംസാരിച്ചു, 

പ്രഥമാധ്യാപകൻ
പി മുസ്തഫ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, പിടിഎ പ്രസിഡണ്ട് സംഷീദ് മുത്തു,
എസ് എം സി ചെയർമാൻ ആസിഫ്, പ്രോഗ്രാം കൺവീനർ കെ പി ഫൈസൽ പ്രസംഗിച്ചു, 
എ.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ മോഡറേറ്ററായി, ചടങ്ങിന് ബാബു മാസ്റ്റർ നന്ദി അർപ്പിച്ചു.
അദ്ധ്യാപകർക്ക് പരിപാടിയിൽ വാർഷിക ഉപഹാരങ്ങൾ കൈമാറി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)