പ്രവർത്തി പുരോഗമിക്കുന്ന കൂളിമാട് കള്ളൻതോട് റോഡിന്റെ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരിൽ പ്രധിഷേധം ശക്തമാകുന്നതിനിടയിൽ വിരുന്നെത്തിയ വേനൽ മഴയിൽ കൂളിമാട് വയൽ ഭാഗത്തു റോഡ് വീതി കൂട്ടിയ ഭാഗത്ത് റോഡിൽ കുഴിയിൽ വെള്ളം നിറഞ്ഞ് അപകടം പതിവാകുന്നു എന്ന് നാട്ടുകാരും, വ്യാപാരികളും,യാത്രക്കാരും പറയുന്നു. കാല വർഷം ശക്തമാകുന്നതിന് മുൻപ് പൂർത്തിയാക്കേണ്ട ഇത്തരം പ്രവർത്തനങ്ങൾ ഉടനെ പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

