Flash News

Nattu Media

ഐ.ജി.എം മോറൽ ഹട്ട് ക്യാമ്പിൽ പായസ പാചക പരിശീലന പരിപാടി കൗതുകമായി


ചേന്ദമംഗല്ലൂർ
: വളരാം പറക്കാം ചുവട് പിഴക്കാതെ എന്ന ശീർഷകത്തിൽ ചേന്ദമംഗല്ലൂർ ഗുഡ്ഹോപ്പ് സ്കൂളിൽ നടന്ന് വരുന്ന സപ്തദിന ക്യാമ്പിൽ ഇന്നലെ നടന്ന പായസ പാചക പരിശീലനം ഏറെ ഹൃദ്യമായി. വിദ്യാർത്ഥികൾക്ക് പാചക കലയിൽ താൽപര്യം വളർത്താൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ മുഴുവൻ വിദ്യാർത്ഥിനികളും വളരെ താലപര്യപൂർവ്വമാണ് പങ്കെടുത്തത്. തങ്ങൾ പാചകo ചെയ്ത രുചിയുള്ള പായസം രുചിച്ചപ്പോൾ പഠനത്തോടൊപ്പം അടുക്കളയും സിലബസ്സിൽ ഉൾപെടുമെന്ന് ബോധ്യമായി. വിവിധ ഗ്രൂപ്പ് കൾക്കായി നടത്തിയ പായസ പാചക പരിശീലനത്തിന് ഹിബാ ബക്കർ , മുഅ്മിന. ഫർഹ.ഐ.പി. ഇഹ്സാന, ഫാദിയ, സാജിദ മജീദ് എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)