Flash News

Nattu Media

ഹജ്ജ് യാത്രയയപ്പും ഉപഹാര സമർപ്പണവും


കട്ടാങ്ങൽ
:പുള്ളവൂർ ഉമറലി ശിഹാബ് തങ്ങൾ സ്മാരക എസ്.കെ.എസ്.എസ്.എഫ് സഹചാരി സെൻ്റർ പുള്ളാവൂർ മഹല്ലിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർക്ക് യാത്രയയപ്പും അഞ്ചാം ക്ലാസിൽ ടോ പ്ലസ്, മദ്റസ പഠനത്തോടോപ്പം എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദരവും നടത്തി.സഹചാരി സെൻ്റർ ചെയർമാൻ അസീസ് പുള്ളാവൂർ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്തു.ഉണ്ണി മമ്മദ് ഫൈസി പ്രാർത്ഥന നടത്തി. പിലാത്തോട്ടത്തിൽ മുഹമ്മദ് ഹാജി, കുന്നത്ത് മുഹമ്മദ് ഹാജി, പി.വി അസീസ്, കെ.കെ.സി മുഹമ്മദ്, മാക്കിൽ മഹമൂദ്, പി.ടി.എ റഹ്മാൻ.കെ. ഹനീഫ് മൗലവി, ശിഹാബ് അസ് ലമി മലയമ്മ,നിസാർ യമാനി അമ്പലക്കണ്ടി, അലാവുദ്ദീൻ മുസ്‌ലിയാർ,പി.കുട്ടി ഹസ്സൻ ഹാജി,കെ ശുക്കൂർ, എ.സി റംലി, കോട്ടക്കൽ മുഹമ്മദ്, എ.പി ആബിദ്, സഹചാരി സെൻ്റർ കൺവീനർ ടി.കെ ശബീർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)