കൂളിമാട് :ഡ്രൈ ഡേ ദിനാചരണ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ കൂളിമാട്ടിൽ വാർഡ് സാനിറ്റേഷൻ കമ്മിറ്റിയും അക്ഷര ക്ലബ്ബും സഹകരിച്ച് അങ്ങാടിയും പാലം പരിസരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി .
വാർഡ് മെമ്പർ കെ. എ റഫീഖ്, ടി. വി ബഷീർ,ഇ. മുജീബ്, അബ്ദുള്ള മനൊടുകയിൽ,ഇ. കുഞ്ഞോയി, കെ.സി. നജ്മുൽഹുദ, ടി.എ. മജീദ്, എം.വി. ആലി, മജീദ് കൂളിമാട് തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
