Flash News

Nattu Media

പ്രതിഭകളെ ആദരിച്ചു


SSLC പരീക്ഷയിൽ ഉന്നത വിജയം കൈ വരിച്ച ചിറ്റാരിപ്പിലാക്കൽ മദ്രസത്തുൽ ഹിദായയിൽ പഠിക്കുന്ന അൻശിഫ് (Slo മുഹമ്മദ് ചോലക്കൽ), അസൂം സമാൻ ടി.കെ. Slo (Late ടി.കെ. അബ്ദുറഹിമാൻ), മുഹമ്മദ് ബാസിൽ Slo (കെ.എം. റസാക്ക് പറമ്പിൽ), നിദ പർവീൻ Dlo (റസീന CT പറമ്പിൽ) എന്നിവരെ മദ്രസ പി.ടി.എ. കമ്മറ്റി ആദരിച്ചു.


ആദരിക്കൽ ചടങ്ങിൽ പി. ഇഖ്ബാൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് അബ്ദുൽ ഗഫൂർ ദാരിമി ഉൽഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് പി.ആലി ഹാജി, മഹല്ല് സെക്രട്ടറി ഇ.സി.എം. ബഷീർ മാസ്റ്റർ,മഹല്ല് വിദ്യാഭ്യാസ വിംഗ് ചെയർമാൻ Dr. സി.കെ. അനമ്മദ് എന്നിവർ മൊമെൻ്റോകൾ നൽകി.സി.കെ. റഷീദ് മാസ്റ്റർ, അബ്ദുറഹിമാൻ ഫൈസി, ജംഷിദ് അസ്ഹരി,കെ.എം. ബഷീർ എന്നിവർ ആശംസകൾ നേർന്നു.
സി.ടി. നൗഫൽ സ്വാഗതവും എം .പി. ഹബീബ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)