കൂളിമാട് വലിയ ജുമാമസ്ജിദിനു സമീപം കുടിവെള്ളത്തിന്റെ പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടുന്നത് തുടർ കഥയാകുന്നു. വെള്ളം ഒലിച്ചു പോകുന്ന ഭാഗങ്ങളിൽ റോഡിന്റെ പാർശ്വ ഭാഗങ്ങളിൽ നിന്നും ധാരാളം മണ്ണും കൂട്ടത്തിൽ ഒലിച്ചു പോകുന്നത് കാരണം റോഡിന്റെ വശങ്ങളിൽ ഗർത്തം രൂപപ്പെടുകയും അപകട സാധ്യത വർധിച്ചിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
