Flash News

Nattu Media

ഓർമകൾക്ക് വർണം നല്കി കോളേജ് വിദ്യാർത്ഥി സംഗമം


കൂളിമാട്
: മുപ്പത്തേഴ് വർഷം മുമ്പത്തെ ഓർമകൾക്ക് വർണം നല്കിയും ചാലിയാറിൻ്റെ ഓളങ്ങളും ഇരുവഞ്ഞിപ്പുഴയുടെ അടിയൊഴുക്കും സ്മൃതി പഥത്തിൽ പതിപ്പിച്ചും വാഴക്കാട് ദാറുൽ ഉലൂം അറബിക്കോളേജ് 1987 ഫൈനൽ ബാച്ച് സംഗമിച്ചു.  സഹപാഠി 
 വി.എ. മജീദിൻ്റെ ഹജ്ജ് യാത്രയുടെ ഭാഗമായാണ് പഴയ സതീർത്ഥ്യർ വെസ്റ്റ് പാഴൂരിൽ ഒത്തുകൂടിയത്. നാല് പതിറ്റാണ്ടിനിടെ കോളേജിനും നാടിനും കൈവന്ന പുരോഗതിയും പഠന രംഗത്തെ മാറ്റവും അംഗങ്ങൾ ഓർത്തെടുത്തു. പൗരാണിക കലാലയത്തിൽ പഠിച്ചിറങ്ങിയതിൻ്റെ അഭിമാനബോധവും പൂർവ്വ വിദ്യാർത്ഥികളിൽ നിഴലിച്ചു. ഹജ്ജ് യാത്രികർക്ക് മംഗളം നേർന്നും പൂർവ്വ വിദ്യാർത്ഥി പി.എഛ്. അബ്ദുല്ല മാസ്റ്ററെ അനുസ്മരിച്ചും നിറകണ്ണുകളോടെ സഹപാഠികൾ പിരിഞ്ഞു. മുൻ പ്രിൻസിപ്പൽ ഡോ : കാവിൽ അബ്ദുല്ല മൗലവി മുഖ്യാതിഥിയായി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)