Flash News

Nattu Media

അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് 2023 -24 വർഷത്തെ എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികളിൽ ഫുൾ എ പ്ലസ് നേടിയ പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും 'അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങ് ഏറനാട് നിയോജക മണ്ഡലം എം ൽ എ.പി കെ ബഷീർ സാഹിബ്  ഉത്ഘാടനം ചെയ്തു. 

പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ സ്പീക്കർ എം.എ സുഹൈൽ  ക്ലാസ് എടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി .എ . റഹ്മാൻ,ജില്ല പഞ്ചായത്ത്‌ മെമ്പർ റൈഹാനത്ത് കുറുമാടൻ, ബ്ലോക്ക് മെമ്പർമാരായ രത്നകുമാരി , ബീന വിൻസൻൻറ്, ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാന്മാരായ സി. കെ. സഹ ല മുനീർ, ജംഷീറബാനു, മെമ്പർമാരായ എം.പി അബ്ദുറഹ്മാൻ, തസ് ലീന ഷബീർ ,സാക്കിയ നിസാർ,റഫീഖ് ബാബു, എം. എം. മുഹമ്മദ്‌, വിജയ ലക്ഷ്മി, ഷഹർബാൻ,ഷൈജു, ആസൂത്രണ സമിതി അംഗം കെ . നജീബ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. സി .എ ഷുക്കൂർ, പി.സി ചെറിയാത്തൻ, മുഹമ്മദ് മാസ്റ്റർ ,ശശി കുമാർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)