ചേന്നമംഗലൂർ : ചേന്നമംഗലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്നിയ്യ അറബിക് കോളജിൽ നിന്ന് 25 വർഷത്തെ സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഡോ.മുഹമ്മദ് എം .പി , മുഹമ്മദ് ബാകൂത്ത് എന്നിവർക്കുള്ള യാത്രയയപ്പ് സംഗമം എം. കെ രാഘവൻ ഉൽഘാടനം ചെയ്യും.
29 ന് കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.
താൻ പഠിച്ച കോളജിൽ അധ്യാപകനായും വകുപ്പ് മേധാവിയായും, പിന്നീട് പ്രിൻസിപ്പൽ ഇൻ ചാർജായും സേവനമനുഷ്ഠിച്ചാണ് മുഹമ്മദ് ബാകൂത്ത് സർവ്വീസിൽ നിന്ന് വിരമിക്കുന്നത് . വകുപ്പ് മേധാവിയായും ശിഷ്യഗണങ്ങളുടെ മികച്ച ഗുരുനാഥനായും വിദ്യാർത്ഥികൾക്ക് അവരുടെ വഴികാട്ടിയായും തൻ്റെ വ്യക്‌തി മുദ്ര പതിപ്പിച്ചാണ് ഡോ.മുഹമ്മദ് എം .പി
ക്യാമ്പസിൽ നിന്നും പടിയിറങ്ങുന്നത്.
സംഘാടക സമിതി യോഗം ഡോ. സി. കെ
അഹമ്മദ് ഉൽഘാടനം ചെയ്തു. നിയുക്ത പ്രിൻസിപ്പൽ ഡോ. അഷറഫ് അധ്യക്ഷത വഹിച്ചു. നിഷാദ് മോൻ എം.പി ചടങ്ങി്ന് നന്ദി പ്രകാശിപ്പിച്ചു.
