വലിയപറമ്പ്: കാരശ്ശേരിപഞ്ചായത്തിലെ 12,13, വാർഡുകളിൽ നിന്നും, LSS, USS, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികളെ വെൽഫെയർ പാർട്ടി നെല്ലിക്കാപറമ്പ്, കറുത്തപറമ്പ് യൂണിറ്റ്കമ്മിറ്റി സംയുക്തമായിഅനുമോദിച്ചു.
ഫ്രെട്ടേണിറ്റി ജില്ലാ സെക്രട്ടറി റഹീം ചേന്നമംഗല്ലൂർ ഉദ്ഘാടനം ചെയ്തു. കാരശ്ശേരിപഞ്ചായത്ത് അംഗം ഷാഹിനടീച്ചർഅധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം വൈസ്പ്രസിഡന്റ് ജാഫർമാസ്റ്റർ,പഞ്ചായത്ത്പ്രസിഡന്റ് ഷംസുദ്ദീൻആനയാംകുന്ന്,എംടി അഷ്റഫ്, അക്ബർ, ഷമീർമാസ്റ്റർ, സലീംമാസ്റ്റർ,മുഹമ്മദ്മണ്ണിൽ,അബ്ദുൽഖാദർപാറക്കൽ,റഷീദ്കുന്നത്ത്, സക്കീർകെപിഎന്നിവർ സംസാരിച്ചു.
ചടങ്ങിൽ മുപ്പതോളംവിദ്യാർത്ഥികളെയും, അവരുടെ രക്ഷിതാക്കളെയും അനുമോദിച്ചു.വെൽഫെയർ പാർട്ടി നെല്ലിക്കാപറമ്പ് യൂണിറ്റ് പ്രസിഡന്റ് ഷിഹാബ് തോണ്ടയിൽസ്വാഗതവും, നൗഫൽമേച്ചേരിനന്ദിയും പറഞ്ഞു. റംഷാദ്മാസ്റ്റർ, ഷരീഫുദ്ദീൻമാസ്റ്റർ,റഫീക്ക്മാസ്റ്റർ,നൗഷിദ്,യാസിർ,ഷാഹിദ്കെപിഎന്നിവർ നേതൃത്വം നൽകി

