കൊടിയത്തൂർ : എസ്.എസ് എൽ .സി പരീക്ഷ ഫലം വന്നപ്പോൾ ചരിത്ര നേട്ടത്താൽ ശ്രദ്ദേയമാവുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ.
സ്കൂളിൻ്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ എണ്ണമായ 877 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു.ഒപ്പം 210 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.ഇത് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടിയ എണ്ണമാണ്.
ചരിത്രനേട്ടത്തിൽ പങ്കാളികളായവരെ
പി.ടി.എം മാനേജിംഗ് കമ്മറ്റി ഇ.എംഇഎ പ്രസിഡൻ്റ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറി പി.കെ ബഷീർ എം.എൽ എ
മാനേജർ ബാലത്തിൽ ബാപ്പു, ഹെഡ്മാസ്റ്റർ ജി. സുധീർ, പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ എന്നിവർ അഭിനന്ദിച്ചു
