Flash News

Nattu Media

പ്ലസ് വൺ പ്രവേശനം:നീതി നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് നൈറ്റ് മാർച്ച് 10 ന് മലപ്പുറത്ത്


മലപ്പുറം
: എസ് എസ് എൽ സി പരീക്ഷാ ഫല പ്രഖ്യാപനം വന്നിട്ടും തുടർ പഠനത്തിന് ആവശ്യമായ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കുന്നതിൽ മലബാർ ജില്ലകളോട് സർക്കാർ കാണിക്കുന്ന വിവേചനത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭത്തിലേക്ക്. പ്രഥമ ഘട്ടമായി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 10 ന് വെളളിയാഴ്ച രാത്രി 7.30 ന് മലപ്പുറത്ത് നൈറ്റ് മാർച്ച് നടത്തും.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എ പ്ലസ് നേടി വിജയിച്ച മലപ്പുറം ജില്ല ഉൾപ്പെടുന്ന മലബാർ ജില്ലകളിൽ  തുടർപഠനത്തിന് സീറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്.
മലബാറിനോട് വർഷങ്ങളായി തുടരുന്ന ഈ അനീതിക്കെതിരെ പ്രതിഷേധിക്കുമ്പോൾ സീറ്റ് വർധന എന്ന തൽക്കാലിക സംവിധാനത്തിലൂടെ ഉത്തരവാദിത്തപ്പെട്ടവർ രക്ഷപ്പെടുകയാണ് പതിവ്. ഇത് കാരണം അധ്യാപക-വിദ്യാർത്ഥി അനുപാതം പരിഗണിക്കാത്ത അശാസ്ത്രീയമായ ക്ലാസ്സ് മുറികളാണ് ഉണ്ടാവുക. ഇത് വിദ്യാഭ്യാസ നിലവാരത്തെയും സ്കൂൾ അച്ചടക്കത്തെയും പോലും ദോഷകരമായി ബാധിക്കും.
താൽക്കാലിക പരിഹാരത്തിന്റെ ഭാഗമായി 40 വിദ്യാർഥികൾ ഇരിക്കേണ്ട ക്ലാസിൽ 70 വിദ്യാർത്ഥികൾ വരെ ഇരിക്കേണ്ടിവരുന്ന സീറ്റ് വർധനവ് എന്ന പരിഹാരം അറിവ് തേടിയെത്തുന്നവരോടുള്ള ക്രൂരതയാണ്.
ആവശ്യാനുസരണം ബാച്ചുകൾ വർധിപ്പിക്കുക മാത്രമാണ് യഥാർത്ഥ പരിഹാരം. 
ഭരണകൂടങ്ങൾക്ക് മലബാറിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിദ്യാഭ്യാസ അവസര നിഷേധത്തിന്റെയും വിവേചനത്തിന്റെയും ഭീകരാവസ്ഥ മനസ്സിലായിട്ടും ശാശ്വത പരിഹാരം കാണാത്തത് വിദ്യാർത്ഥിസമൂഹത്തോടുള്ള വെല്ലുവിളിയാണ്. 
തുടർ പഠനത്തിന് ഹയർസെക്കൻഡറി സീറ്റ് ഇല്ലാത്തതിനാൽ കഴിഞ്ഞവർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ സ്വകാര്യ സ്ഥാപനങ്ങളിലാണ് പഠിക്കാനായി ചേർന്നത്.
സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് ഇത്തവണയും മലബാറിലെ വിദ്യാർഥികളെ അവഗണനയുടെ പുറത്തിരുത്താനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ലെന്നും മലബാർ ജില്ലകളിൽ ആവശ്യമായ ബാച്ചുകൾ സർക്കാർ അനുവദിക്കുന്നതുവരെ ശക്തമായ സമര പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്
മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ്  പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു  
 അയ്യൂബ് മുട്ടിൽ ,
സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി,
സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്,
സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ,
 അബ്ദുറഷീദലി ശിഹാബ് തങ്ങൾ ,
 ശമീർ ഫൈസി ഒടമല,
അഷ്കർ അലി കരിമ്പ ,
അലി മാസ്റ്റർ വാണിമേൽ,
മുഹിയദ്ധീൻ കുട്ടി യമാനി ,
അനീസ് ഫൈസി മാവണ്ടിയൂർ,
സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ,
മുഹമ്മദ് കാസിം ഫൈസി ലക്ഷദ്വീപ്,
ഏ . എം സുധീർ മുസ്‌ലിയാർ ആലപ്പുഴ,
സി ടി ജലീൽ മാസ്റ്റർ പട്ടർകുളം,
മുജീബ് റഹ്മാൻ അൻസ്വരി നീലഗിരി,
ഇസ്മയിൽ യമാനി കർണാടക,
ഫാറൂഖ് ദാരിമി കൊല്ലമ്പാടി,
സുറൂർ പാപ്പിനിശ്ശേരി,
നസീർ മൂരിയാട് ,
അലി അക്ബർ മുക്കം,
നൂറുദ്ദീൻ ഫൈസി മുണ്ടുപാറ,
ഫാറൂഖ് ഫൈസി മണിമൂളി,
ഡോ അബ്ദുൽ ഖയ്യൂം കടമ്പോട്,
ഷാഫി മാസ്റ്റർ ആട്ടീരി,
മുഹമ്മദലി മുസ്ലിയാർ കൊല്ലം,
അൻവർഷാൻ വാഫി,
അബ്ദു റഹൂഫ് ഫൈസി,
 അസ്ലം ഫൈസി ബംഗ്ലുരു  എന്നിവർ പങ്കെടുത്തു 
ജന .സെക്രട്ടറി  ഒ പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും 
  വർക്കിംഗ് സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)