Flash News

Nattu Media

എയ്റ്റ് കോർ റസിഡന്റ്സ് അസോസിയേഷൻ ചെറുവാടി വിജയികളെ അനുമോദിച്ചു


ചെറുവാടി
: ഈ വർഷത്തെ എസ്എസ്എൽസി-പ്ലസ് ടു-എൻഎംഎംഎസ് പരീക്ഷളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉൾപെടെ ഉന്നത വിജയം നേടിയ റസിഡന്റ്സിലെ പതിനേഴ് വിദ്യാർഥിളെ അസോസിയേഷൻ മൊമന്റോയും മധുരവും നൽകി അനുമോദിച്ചു.

ചടങ്ങ്  അസോസിയേഷൻ ജന:സെക്രട്ടറി അബ്ദുസ്സലാം കോട്ടൺ സ്പോട്ട് ഉദ്ഘാടനം ചെയ്തു. ട്രഷറർ അബ്ദുറഹ്മാൻ കണിച്ചാടി അധ്യക്ഷനായി. വൈസ് പ്രസി:കെവി സലാം മാസ്റ്റർ അനുമോദന പ്രസംഗം നടത്തി. ഭാരവാഹികളായ സലീം കണിച്ചാടി, മോയിൻ ബാപ്പു കണിച്ചാടി. അബ്ദു കണിച്ചാടി, കുഞ്ഞി മാസ്റ്റർ കുറുവാടങ്ങൽ, അഡ്വ:വിപി  പുഷ്പനാഥൻ,മുജീബ് കളത്തിൽ,യൂസുഫ് കണിച്ചാടി, ജലീൽ കെ സംബന്ധിച്ചു. നിസ്താർ കണിച്ചാടി സ്വാഗതവും നിയാസ് ചെറുവാടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)