Flash News

Nattu Media

കുടുംബശ്രീ വാർഷികാഘോഷം


വാഴക്കാട്
ഗ്രാമപഞ്ചായത്ത്  കുടുംബശ്രീ വാർഷിക ആഘോഷം അരങ്ങ് -2024 വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സി.ഡി.എസ്. ചെയർപേഴ്സൺ ഷറഫുന്നിസ സ്വാഗതം പറഞ്ഞ ചടങ്ങ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങം കുളത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഫീഖ് അഫ്സൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ മാരാത്ത്, മെമ്പർമാരായ സുഹറ, ജന്ന, സാബിറ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ലാലി, ഹസീബ, കദീജ, ആരിഫ, ഒ. പി.മൈമൂന, ജമീല ടീച്ചർ, തങ്ക  എന്നിവർ പങ്കെടുത്തു. സി.ഡി.എസ്, എ. ഡി. എസ്, ഹരിതകർമ്മ സേന, കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്റ്റേജിൽ അരങ്ങേറി.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)