മൊബൈൽ ഫോൺ റീടൈലേഴ്സ് അസോസിയേഷൻ മുക്കം യൂണിറ്റ് സംഘടിപ്പിച്ച പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിൽ വിജയികളായി ലാംഡ എഫ്.സി.
ഫൈനലിൽ റിംഗ്ടോൺ എഫ്സിയെ (2-1) ഗോളുകൾക്ക് തോൽപ്പിച്ചാണ് ലാംഡ എഫ്സി കപ്പുയർത്തിയത്.ഈ ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ലാംഡ അജയ്യരായാണ് കപ്പിൽ മുത്തമിട്ടത്.ടൂർണമെന്റിൽ മികച്ച കളിക്കാരനായി ലാംഡ എഫ് സിയുടെ മുനവറിനെ തിരഞ്ഞെടുത്തു.
FRESHDAY HYPER MARKET & ETIK സ്പോൺസർ ചെയ്ത 8001 രൂപ പ്രൈസ് മണിയും, HAPPY TRADERS MUKKAM സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും ലാംഡ എഫ് സി ഏറ്റുവാങ്ങി.
PIX CREATORS മുക്കം സ്പോൺസർ ചെയ്ത 4001 രൂപ പ്രൈസ് മണിയും, P2 SPARE മൊബൈൽ സ്പോൺസർ ചെയ്ത റണ്ണേഴ്സ് പ്രൈസ് മണിയും, റിംഗ് ടോൺ എഫ് സി ഏറ്റുവാങ്ങി.
മുക്കത്തെ മൊബൈൽ ഷോപ്പിലെ അംഗങ്ങളെ മാത്രം സംഘടിപ്പിച്ച് നടത്തിയ പ്രീമിയർ ലീഗിന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ നിർവ്വഹിച്ചു.
MPRAK യൂണിറ്റ് സെക്രട്ടറി അഷ്‌റഫലി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് എൻ.കെ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.
കെ.വി.വി. ഇ എസ് മുക്കം യൂണിറ്റ് ജനറൽ സെക്രട്ടറി വി.പി.അനീസുദ്ധീൻ, അബ്ദു ചാലിയാർ, നൂറു സനം,അജ്മൽ,സലീം, ശംസീർ മെട്രോ, റഫീഖ്,എന്നിവർ സംബന്ധിച്ചു
മുക്കം ഹിറ ടർഫിൽ നടന്ന പ്രീമിയർ ലീഗിൽ രണ്ടു ഗ്രൂപ്പുകളിലായി ആറു ടീമുകൾ പങ്കാളികളായി.വൈകീട്ട് 6 മണിക്ക് ആരംഭിച്ച മത്സരം 12.30ഓടെ സമാപിച്ചു.
Tags:
MUKKAM
