Flash News

Nattu Media

പ്രിയദർശിനി കിഴുപറമ്പ പ്രതിഭകളെ ആദരിക്കലും ഹാജിമാർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.


പ്രിയദർശിനി കിഴുപറമ്പ സംഘടിപ്പിച്ച SSLC. +2 പരീക്ഷകളിൽ ഉന്നത  വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കലും ഹാജിമാർക്കുള്ള യാത്രയയപ്പു ചടങ്ങും കിഴുപറമ്പ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറ ബാനു ഉദഘാടനം ചെയ്തു. പ്രിയദർശിനി പ്രസിഡന്റ് കെഎം അമീർ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി എംകെ കുഞ്ഞിമുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
താലൂക്ക്‌ ലൈബ്രറി കൗൺസിൽ മെമ്പർ പി ഉസ്മാൻ മാസ്റ്റർ, എംടി അബ്ദുൽമജീദ്, അലി കാരങ്ങാട്, എം.കെ ഫാസിൽ, എം.ഇ ഫസൽ, പി. ഷംസുദ്ധീൻ മാസ്റ്റർ, സലീം മുക്കോളി, സിപി. വീരാൻകുട്ടി, ഷംസുദീൻ എടശ്ശേരി, ഹബീബ് മുക്കോളി, ശറഫുദ്ധീൻ എംടി, ദിൻഷാദ് എംകെ, കോയ കോട്ട തുടങ്ങിയവർ സംസാരിച്ചു.  
പ്രിയദർശിനി വായനശാല സെക്രട്ടറി എംടി അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും .അൻവിഷ് എംടി നന്ദിയും രേഖപ്പെടുത്തി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)