കോഴിക്കോട്. ജില്ലയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് യു.ഡി.എഫ് കാഴ്ച വെച്ചത്. ജില്ലയില്‍ യു.ഡി.എഫ് ചരിത്രത്തില്‍ ആദ്യമായി പത്ത് ലക്ഷത്തിലധികം വോട്ട് സമാഹരിച്ചു. പതിമൂന്ന് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 10,24,172 വോട്ടുകളാണ് യു.ഡി.എഫ് നേടിയത്. 2019 ലോകസഭാ തിരഞ്ഞെടുപ്പിനേക്കാളും 35,245 വോട്ടുകളും 2021 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 2,02,686 വോട്ടുകളും അധികം നേടി. ഭൂരിപക്ഷത്തിലും വലിയ വര്‍ദ്ധനവ് വന്നിട്ടുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചതിനേക്കാള്‍ 3,04,924 വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. 2019 ലോക സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 73,229 വോട്ട് ഭൂരിപക്ഷവും 2021 നിയമസഭ തിരഞ്ഞെടുപ്പിനേക്കാള്‍ 4,54,448 വോട്ട് ഭൂരിപക്ഷവും വര്‍ദ്ധിച്ചിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയത് തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ നിന്നാണ് 46,556 വോട്ടുകള്‍. കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നിന്നും 38,644 വോട്ടുകളും ലീഡ് ലഭിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് നാദാപുരം നിയോജക മണ്ഡലത്തില്‍ നിന്നാണ് 95.767 വോട്ടുകള്‍, കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ നിന്നും 91,782 വോട്ടുകളും, കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും 88,054 വോട്ടുകളും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചു,
ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാളും നിയമ സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാളും കൂടുതല്‍ വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചു. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ പോലും ലഭിച്ചിട്ടില്ല, നിയമ സഭ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് ഒരു നിയോജക മണ്ഡലത്തില്‍ പോലും എല്‍.ഡി.എഫ് ന് നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. കോഴിക്കോട് ജില്ലയില്‍ ഐക്യ ജനാധിപത്യ മുന്നണി തിരിച്ച് വരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും, നിയമസഭാ തിരഞ്ഞെടുപ്പിലും ഈ മുന്നേറ്റം ആവര്‍ത്തിക്കും, അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചതായി യു.ഡി.എഫ് കോഴിക്കോട് ജില്ലായ ചെയര്‍മാന്‍ കെ ബാലനാരായണന്‍ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ പറഞ്ഞു. ജില്ലയില്‍ മികച്ച മുന്നേറ്റം കാഴ്ച വെക്കാന്‍ സഹായിച്ച മുഴവന്‍ പ്രവര്‍ത്തകരേയും, വോട്ട് ചെയ്ത വോട്ടര്‍മാരേയും ഇരുവരും അഭിനന്ദിച്ചു.
Tags:
KOZHIKODE
