നവാഗതരെ സ്കൂൾ കവാടത്തിൽ കിരീടം വെച്ച് സ്വീകരിച്ചു. തുടർന്ന് വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ പുഷ്പ വൃഷ്ടി നടത്തി കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു.സമ്മാന പൊതികൾ നൽകിയും മധുരം പലഹാരങ്ങൾ നൽകിയും അധ്യാപകർ വിദ്യാർത്ഥികളെ സ്വീകരിച്ചു . കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ നദീറ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് റഷീദ് കുയ്യിൽ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ഇ കെ അബ്ദുൽ സലാം,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ടീ ടി അബ്ദുറഹിമാൻ , എസ് ആർ ജി കൺവീനർ എം പി ജസീദ ,സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫൈസൽ പാറക്കൽ,സീനിയർ അസി. എം കെ ഷക്കീല , പ്രവേശനോത്സവം സ്വാഗത സംഘം കൺവീനർ മുഹമ്മദ് നജീബ് ആലിക്കൽ തുടങ്ങിയവർ സംസാരിച്ചു.
