വാഴയൂർ ശാന്തപുരം സ്വിമ്മിങ്ങ് അക്കാദമിയുടെ ഈ അദ്ധ്യായന വർഷത്തെ നീന്തൽ പരിശീലനം കീഴാറ്റൂർ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാനും വാർഡ് മെമ്പറു മായ സലാം മാസ്റ്റർ ഉൽഘാടനം ചെയ്തു . അക്കാദമി പ്രസിഡണ്ട് കെ. വി. ഉമർ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു .അബ്ബാസ് അലി ,കെ.വി. മുഹമ്മദ് . ആഷിഖ് കെ.പി . എന്നിവർ ആശംസകൾ അർപ്പിച്ചു , കെ. സി. അബ്ദുൽ ലത്തീഫ് സ്വാഗതവും ചീഫ് ട്രൈയ്നർ ടി. പി. സവാദ് ശാന്തപുരം നന്ദിയും പറഞ്ഞു.
പ്രതിവാരം ഓരോ അവധി ദിവസങ്ങളിലാണ് ക്ലാസ് . 2010 മുതൽ തുടർന്നു വരുന്ന പരിശീന ക്ലാസുകളിൽ നിന്ന് ധാരാളം പേർ നീന്തൽ പരിശീലനം നേടിയിട്ടുണ്ട്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെ യും സൗകര്യാർത്ഥം ഭാരതപ്പുഴയിലും ചാലിയാറിലും മറ്റ് സൗകര്യപ്രദമായ ജലാശയങ്ങളിൽ അക്കാദമി പരിശീലകർ പരിശീനം നൽകാറുണ്ട് .
Tags:
VAZHAKKAD
