ചെറുവാടി: അൽഫിത്റ മോഡൽ സലഫി മദ്രസ ചെറുവാടിയുടെ 2024-25 അധ്യയന വർഷത്തിന് പ്രൗഢമായ തുടക്കം സലഫി പ്രൈമറി സ്കൂൾ ഹെഡ് മാസ്റ്റർ kv സലാം മാസ്റ്റർ പ്രവേശനോത്സവം ഉദ്ഘാടനം നിർവ്വഹിച്ചു.
സംസ്ഥാന സ്കൂൾ, മദ്രസ കലോത്സവ പ്രതിഭയും ഗായകനുമായ ഷഹീർ പത്തനാപുരം പ്രോഗ്രാമിൽ മുഖ്യാതിഥിയായി. ചടങ്ങിൽ സി. ഐ. ഇ. ആർ പൊതു പരീക്ഷ, പ്രതിഭാ പരീക്ഷ, എസ്. എസ്. എൽ. സി പരീക്ഷ എന്നിവയിൽ മികച്ച വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. ശൈഖ് മുഹമ്മദ് മദനി,KH മുഹമ്മദ് ,K അഹമ്മദ് ഇക്ബാൽ മാസ്റ്റർ, അഹമ്മദ് കരിമ്പനങ്ങോട്ട് പി.ടി.എ പ്രസിഡണ്ട് ഹാഫിസ് ആസാദ്, കെ. എ റഹ്മാൻ, എൻ കെ റഹ്മാൻ, ബീരാൻകുട്ടി മാസ്റ്റർ, ഒ നസീർ, നഫീസബാപ്പുട്ടി, kv മറിയ കുട്ടി, അജ്മൽ, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.


