2019 ൽ അന്നത്തെ കേരള പൊതുമരാമത് വകുപ്പ് മന്ത്രി ജി. സുധാകരൻ പ്രവർത്തി ഉദ്ഘാടനം ചെയ്ത കൂളിമാട് കള്ളൻതോട് റോഡ് പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നാട്ടുകാരുടെയും, ജനപ്രതിനിധികളുടെയും, രാഷ്ട്രീയ പാർട്ടികളുടെയും ഭാഗത്തു നിന്നും ശക്തമായ എതിർപ്പുകൾ ഉയരുന്നതിനിടെ പ്രവർത്തി വേഗത്തിലാക്കി കരാർ കമ്പനിയായ പി. ടി. എസ്. കൂളിമാട് വയൽ ഭാഗം വീതി കൂട്ടൽ പ്രവർത്തി അവസാനിപ്പിച്ച ശേഷം കള്ളൻതോട് നായർകുഴി ഭാഗങ്ങളിലെ ഡ്രൈനേജ് നിർമ്മാണമടക്കമുള്ള പ്രവർത്തിയാണ് ഒരു വിധം പൂർത്തീകരിച്ചത്. നിലവിൽ കൂളിമാട് എരഞ്ഞിപ്പറമ്പ്, ചിറ്റാരിപ്പിലാക്കാൽ ഭാഗങ്ങളിൽ റോഡ് വീതി കൂട്ടൽ, ഡ്രൈനേജ് നിർമ്മാണം എന്നിവയാണ് നടക്കുന്നത്. ഇടയ്ക്കിടെ പെയ്യുന്ന മഴ പ്രവർത്തിയെ തടസ്സപ്പെടുത്തുണ്ടെങ്കിലും പിന്മാറാതെ പണി ത്വരിത ഗതിയിലാക്കിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും, യാത്രക്കാരും.

