Flash News

Nattu Media

വിജയാഘോഷത്തിലും സവിശേഷമായി കൂളിമാട്


കൂളിമാട്
:പാർലമെൻ്റ് തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വിജയാഘോഷത്തിലും കൂളിമാടിന് സവിശേഷത.കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ഇതേ പേരുകളിലുള്ള മൂന്ന് മണ്ഡലങ്ങളുടെയും സംഗമസ്ഥാനമായ കൂളിമാട് ജംഗ്ഷനിലാണ് ആഘോഷം 
വർണാഭമായത്. മൂന്ന് മണ്ഡലങ്ങളിലും ഒരേ മുന്നണിതന്നെ മികച്ച ഭൂരിപക്ഷത്തിന് വിജയിച്ചത് വിജയാഘോഷങ്ങൾക്ക് മാറ്റ് കൂട്ടുകയും നിയമപാലകരുടെയോ മറ്റോ സഹായം അനിവാര്യമല്ലാതാവുകയും ചെയ്തത് അനുഗ്രഹമായി. ബൈക്ക് റാലി നടത്തിയും പടക്കം പൊട്ടിച്ചും കൊടി വീശിയും പ്രകടനം നടത്തിയും പൂത്തിരി കത്തിച്ചും മറ്റും നേതാക്കളും പ്രവർത്തകരും സംഘർഷരഹിതമായി വിജയം കൊണ്ടാടി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)