✒️വി ടി എ റഹ്മാൻ മാസ്റ്റർ, പാഴൂർ
കഴിഞ്ഞവർഷം ജൂൺ 5ന് പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പരിസരത്ത് ചെടികളും മരങ്ങളും നട്ടു. ജൂൺ 28ന് പുതിയ വീട്ടിൽ താമസം ആക്കിയതോടെ ചെടികളെയും മരങ്ങളെയും കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി ശക്തമായ വേനൽ ചൂട് കാലത്തും ചെടികൾ ഒന്നിട്ട ദിവസങ്ങളിൽ നന ക്കാറുണ്ടായിരുന്നു.പല സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ജൂൺ അഞ്ചിന് ചെടികളും വൃക്ഷങ്ങളും നടുന്നത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഓരോ വർഷത്തിലും ജൂൺ അഞ്ചിന് ഇ ങ്ങനെ പുതിയ ചെടികൾ നടാറുണ്ട്. ഭൂരിഭാഗവും ഉണങ്ങി നശിച്ചു പോകാറാണ് പതിവ്.കഴിഞ്ഞ ജൂൺ അഞ്ചിന് നട്ട ചെടികളും വൃക്ഷങ്ങളും ഈ ജൂൺ അഞ്ചിനും ഉണങ്ങാതെ ഉഷാറായി നിൽക്കുന്നത് കണ്ടപ്പോൾ മനസ്സിന് വലിയ സന്തോഷമായി. ഈ വർഷം ജൂൺ 5ന് പുതുതായി ചെടികളും മരങ്ങളും തൈകളും ഒന്നും നടാതെ കഴിഞ്ഞവർഷം നട്ടതിനെയൊക്കെ വളമിട്ട് കള പറിച്ച് പരിപാലിക്കാനാണ് ഉദ്ദേശിക്കുന്നത്. വീട് മുറ്റത്ത് വർഷങ്ങൾക്കു മുമ്പ് നട്ട പുതിയ ഇനം മാവിൻമേൽ ഈ വർഷം 400 ഓളം മാങ്ങകൾ ഉണ്ടായി. വിവിധ രുചികളിലും വലിപ്പത്തിലും ഉള്ള മാങ്ങകളായിരുന്നു.ആറ് ഇനം മാങ്ങകൾ ഉണ്ടാവും എന്നാണ് ഇത് ബഡ് ചെയ്ത ആള് പറഞ്ഞത്. രണ്ട് ഇനം മാങ്ങയാണ് ഈ വർഷം ഉണ്ടായത്.ഇനി അടുത്ത വർഷം മറ്റ് ഇനങ്ങളും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞവർഷം കുഴിച്ചിട്ട ഒരു മാവിൻ തൈ ഇപ്പോൾ പൂത്ത് ഉണ്ണി മാങ്ങ വിരിഞ്ഞിട്ടുണ്ട്. ഇതൊക്കെ കാണുമ്പോൾ മനസ്സിന് വലിയ സന്തോഷം തോന്നുന്നു.
